Sorry, you need to enable JavaScript to visit this website.

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

ജിദ്ദ-പലവിധ കാരണങ്ങളാല്‍ പ്രവാസികള്‍ കൂടുതലായി ഓഹരി വിപണിയിലേക്കും മ്യൂച്വല്‍ ഫണ്ടിലേക്കും തിരിയുന്നുണ്ട്.
നേട്ടമുണ്ടാകുന്ന സുരക്ഷിത നിക്ഷേപമായി പലരും തെരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളാണ്. അടുത്ത കാലത്തായി ധാരളം പ്രവാസികള്‍ സൗദി അടക്കമുള്ള വിദേശത്തെ ഓഹരി വിപണികളിലും നിക്ഷേപിക്കുന്നുണ്ട്.
പല നിക്ഷേപ പദ്ധതികളിലും കബളിപ്പിക്കപ്പെട്ട  അനുഭവ പാഠങ്ങളാണ് നാട്ടിലെ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. ശരീഅത്തില്‍ അനുവദനീയമായ സ്റ്റോക്കുകള്‍ ഉള്‍ക്കൊള്ളുന്ന എത്തിക്കല്‍ ഫണ്ടുകള്‍ ലഭ്യമാണെന്നതും പ്രവാസികളെ സംബന്ധിച്ചിടത്തോളം മ്യൂചല്‍ ഫണ്ടുകളെ ആകര്‍ഷകമാക്കുന്നു.
ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനൊരുങ്ങുന്ന പ്രവാസികള്‍ ഒന്നു രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
എന്‍.ആര്‍.ഐ സ്റ്റാറ്റസുള്ള ഒരാള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നീട് വലിയ വില നല്‍കേണ്ടി വരും.
ഇവയില്‍ ഏറ്റവും പ്രധാനം നാട്ടിലെ സേവിംഗ്‌സ് ബാങ്ക് ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പാടില്ല എന്നതാണ്. പ്രവാസികള്‍ക്ക് അനുവദനീയമായ എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് മാത്രമേ മ്യൂച്വല്‍ ഫണ്ട് പാടുള്ളൂ. സാധാരണ സേവിംഗ്‌സ് ബാങ്ക് പാടില്ല എന്ന കാര്യം ഓര്‍ക്കണം. പഴയ സേവിംഗ്‌സ് ബാങ്ക് തുടരുന്നുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഒ ആക്കി മാറ്റേണ്ടതാണ്. തല്‍ക്കാലം പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇത് പിടിക്കപ്പെട്ടാല്‍ വലിയ പിഴ നല്‍കേണ്ടി വരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്‍.ആര്‍.ഇ, അല്ലെങ്കില്‍ എന്‍.ആര്‍.ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ നിങ്ങളുടെ കൈ.വൈ.സി പൂര്‍തതിയാക്കിയാല്‍ മതി. പലരും ചെയ്യാറുള്ളത് നാട്ടിലുള്ള ഏജന്റ് വഴി കെ.വൈ.സി പൂര്‍ത്തിയായിക്ക് അവര്‍ മുഖേന തന്നെ റഗുലര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് ഡയരക്ട് വാങ്ങുന്നതാണ് ഉചിതം.
റുഗലര്‍ ഫണ്ട് വഴിയാണെങ്കില്‍ വലിയൊരു തുക ആയിരിക്കും കമ്മീഷനായി നഷ്ടപ്പെടുക. ഏതെങ്കിലും ഏജന്റ് വഴി കെ.വൈ.സി പൂര്‍ത്തീകരിച്ച ശേഷം ഡയറക്ട് ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. കെ.വൈ.സി കംപ്ലീറ്റ് ചെയ്തതിനുശേഷം ഏതു മ്യൂച്വല്‍ ഫണ്ടിന്റെ വെബ് സൈറ്റ് സന്ദര്‍ശിച്ചും ഇഷ്ടമുള്ള ഫണ്ട് തെരഞ്ഞെടുപ്പ് ഡയരക്ടായി ഇന്‍വെസ്റ്റ് ചെയ്തു തുടങ്ങാം.

 

Latest News