Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായില്‍ തെരുവുകളില്‍ പ്രക്ഷോഭം ശക്തം; നെതന്യാഹുവിനെ പുറത്താക്കണം, പ്രതിഷേധക്കാർ വീടിനടുത്തും

തെല്‍അവീവ്- ഇസ്രായിലില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ തെരുവ് പ്രക്ഷോഭം ശക്തമാകുന്നു. രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ആയിരങ്ങള്‍ തെരുവിലിറങ്ങുന്നത്. പ്രതിഷേധക്കാർ നെതന്യാഹുവിന്റെ വസതിക്കു സമീപവും മുദ്രാവാക്യങ്ങൾ മുഴക്കി. നെതന്യാഹുവിനെ ഉടൻ പ്രധാനമന്ത്രി പദവയിൽനിന്ന് പുറത്താക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഗാസയില്‍ തടവിലാക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഹമാസ് തയ്യാറായേക്കുമെന്ന ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരക്കണക്കിന് ആളുകള്‍ ശനിയാഴ്ച രാത്രി തെല്‍ അവീവിലെ ഹോസ്‌റ്റേജ് സ്‌ക്വയറില്‍ റാലി നടത്തി. ബന്ദികളെ ഉടന്‍ മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്നാണ് ആഴശ്യം.
റാലിയുടെ വേദിയില്‍ മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ ഡെന്നിസ് റോസും ജനങ്ങളെ അഭിസംബോധന ചെയ്തു. സൈനിക സമ്മര്‍ദ്ദമാണ് ഹമാസിനെ വീണ്ടും ചര്‍ച്ചകളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസും മറ്റും ബന്ദികളാക്കിയതായി കരുതപ്പെടുന്ന 133 പേരുടെ ദുരവസ്ഥയില്‍ തന്നെ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ബന്ദികളാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.  ഹമാസിനെ കുറിച്ചും അതിന്റെ ഗാസയിലെ നേതാവ്  യഹിയ സിന്‍വാറിനെ കുറിച്ചും കൂടുതല്‍ അറിയാമെന്നും അവരുടെ മേല്‍ സൈനിക സമ്മര്‍ദ്ദം ചെലുത്തേണ്ടിവരുമെന്നും ഡെന്നിസ് റോസ് പറഞ്ഞു.
ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണം നിര്‍ത്തിക്കിട്ടണമെന്ന ഹമാസിന്റെ ആഗ്രഹമാണ് അവരെ വീണ്ടും ചര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് 1980 മുതല്‍ 2011 വരെയുള്ള നിരവധി യുഎസ് ഭരണകൂടങ്ങള്‍ക്കുവേണ്ടിയുള്ള നയതന്ത്ര ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിച്ച റോസ് കൂട്ടിച്ചേര്‍ത്തു.  
ബന്ദികളുടെ മോചനത്തിനും മാനുഷിക ഉടമ്പടിക്കുമുള്ള ചര്‍ച്ചകള്‍ ഈ മാസം ആദ്യം സ്തംഭിച്ചിരുന്നു. ചര്‍ച്ച നടക്കണമെങ്കില്‍ ആദ്യം ആക്രമണം നിര്‍ത്തണമെന്ന ഹമാസിന്റെ നിബന്ധനം ഇസ്രായില്‍ നിരസിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വായിക്കാം

നവാസിനെ ആരും ഒന്നും പറഞ്ഞില്ല, എന്നെ പോണ്‍ താരമാക്കി-നടി രാജശ്രീ

ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു, തെക്കന്‍ കേരളത്തില്‍ മഴ പെയ്യും, കാറ്റിനും കടലാക്രമണത്തിനും സാധ്യത

എന്തു പട്രോളിംഗ്; പടക്കപ്പലുകള്‍ക്കിടയിലൂടെ വീണ്ടും ഹൂതി മിസൈല്‍, ചരക്കു കപ്പലില്‍ പതിച്ചു

Latest News