എന്തു പട്രോളിംഗ്; പടക്കപ്പലുകള്‍ക്കിടയിലൂടെ വീണ്ടും ഹൂതി മിസൈല്‍, ചരക്കു കപ്പലില്‍ പതിച്ചു

വാഷിംഗ്ടണ്‍- ചെങ്കടലില്‍ ചരക്കുകപ്പലിനുനേരെ ഹൂതി മിസൈല്‍ ആക്രണം. പ്രധാന ജലപാതയില്‍ പട്രോളിംഗ് നടത്തുന്നതിന് അമേരിക്ക അന്താരാഷ്ട്ര സഖ്യം ആരംഭിച്ചതിന് ശേഷമുള്ള ഹൂതികളുടെ ആദ്യത്തെ വിജയകരമായ ആക്രമണമാണിത്.  ചെങ്കടലില്‍ സഞ്ചരിക്കുന്നതിനിടെ മെഴ്‌സ്‌ക് ഹാങ്ഷൂ കണ്ടെയ്‌നര്‍ കപ്പലില്‍ മിസൈല്‍ പതിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.
യുഎസ്എസ് ലബ്ബൂണിനൊപ്പം അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ഗ്രേവ്‌ലി രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വെടിവച്ചിട്ടതായും സൈന്യം പറയുന്നു. പത്ത് ദിവസം മുമ്പാണ് അമേരിക്ക സമുദ്ര സുരക്ഷക്കായി പട്രോളിംഗ് നടത്തുന്നതിന് പത്ത് രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചത്. ഹൂതി ആക്രമണത്തെ തുടര്‍ന്ന് ചരക്കു കപ്പലുകളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന അന്താരാഷ്ട്ര കമ്പനികള്‍ ചരക്കുനീക്കം പുനരാരംഭിച്ചിരുന്നു.
ചെങ്കടലിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ ബാബുല്‍ മന്ദഖ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതിനാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്റെ ഭാഗത്തുനിന്ന് മിസൈലുകള്‍ തൊടുത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വ്യാപാര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ഇതിനകം രണ്ട് ഡസനോളം ആക്രമണങ്ങള്‍ നടത്തി.
ഇസ്രായിലിലേക്ക് പോകുന്നതോ ഇസ്രായില്‍ ബന്ധമുള്ളതോ ആയ കപ്പലുകള്‍ ആക്രമിക്കുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായില്‍ ഗാസയില്‍ തുടരുന്ന നരഹത്യയില്‍ പ്രതിഷേധിച്ചാണ് ഹൂതികളുടെ ആക്രമണം.

വായിക്കുക

നവാസിനെ ആരും ഒന്നും പറഞ്ഞില്ല, എന്നെ പോണ്‍ താരമാക്കി-നടി രാജശ്രീ

ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു, തെക്കന്‍ കേരളത്തില്‍ മഴ പെയ്യും, കാറ്റിനം കടലാക്രമണത്തിനും സാധ്യത

 

Latest News