Sorry, you need to enable JavaScript to visit this website.

നവാസിനെ ആരും ഒന്നും പറഞ്ഞില്ല, എന്നെ പോണ്‍ താരമാക്കി-നടി രാജശ്രീ

മുംബൈ- നവാസുദ്ദീന്‍ സിദ്ദീഖിയോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയച്ചതിന്റെ പേരില്‍ തന്നെ പോണ്‍ താരമാക്കി അവതരിപ്പിച്ചെന്നും നടന്‍ നവാസുദ്ദീഖിയെ ആരും ഒന്നും പറഞ്ഞില്ലെന്നും നടി രജശ്രീ ദേശ്പാണ്ഡെ. ഇക്കാര്യത്തില്‍ വിഷമമില്ലെങ്കിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് അവര്‍ പറഞ്ഞു.
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ച നായികയെ മാത്രം പോണ്‍ സ്റ്റാര്‍ ആക്കുന്നത് എന്തുകൊണ്ടാണെന്ന് നടി ചോദിച്ചു. 'സേക്രഡ് ഗെയിംസ്' എന്ന സീരിസിലൂടെ ശ്രദ്ധ നേടിയ താരമാണ് രാജശ്രീ. സീരിസില്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമുള്ള രാജശ്രീയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
സേക്രഡ് ഗെയിംസ് സീസണ്‍ ഒന്നിന് ശേഷമാണ് ചൂടന്‍ രംഗങ്ങള്‍ പ്രചരിച്ചത്. മോര്‍ഫ് ചെയ്തും വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലായിടത്തും മറ്റൊരു തരത്തിലുള്ള സിനിമയായി അത് ചിത്രീകരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നവാസ് ചിത്രത്തിന്റെ ഭാഗമാണെന്ന് ആരും പറയുന്നില്ല, നിങ്ങള്‍ എന്തിനാണ് ഇത് ഷൂട്ട് ചെയ്തതെന്നും കട്ടു ചെയ്തതെന്നും ആരും അനുരാഗിനോടും എഡിറ്ററോഡും ചോദിച്ചില്ല-രാജശ്രീ അഭുമുഖത്തില്‍ പറഞ്ഞു.
എന്നോട് മാത്രമാണ് എല്ലാവരും, നിങ്ങള്‍ എന്തിനാണ് അതില്‍ അഭിനയിച്ചതെന്ന് ചോദിച്ചതും കുറ്റപ്പെടുത്തിയതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എഴുതുകയാണെങ്കില്‍ എന്നെ പോണ്‍ ആക്ടര്‍ എന്നേ എഴുതൂ. ഞാനിപ്പോള്‍ സേക്രഡ് ഗെയിംസ് നടി എന്ന പേരില്‍ മാത്രമാണ് അറിയപ്പെടുന്നത്.'
ട്രയല്‍ ബൈ ഫയറില്‍ അഭിനയിച്ചതു പോലും ശ്രദ്ധിക്കപ്പെടുന്നില്ല. നെറ്റ്ഫ്‌ലിക്‌സ് ഷോകളായ ഫെയിം ഗെയിമിലും, ട്രയല്‍ ബൈ ഫയറലും രാജശ്രീ അഭിനയിച്ചിട്ടുണ്ട്. പോണ്‍ താരമാക്കി ചിത്രീകരിക്കുന്നതിനെതിരെ നേരത്തെയും രാജശ്രീ പ്രതികരിച്ചിട്ടുണ്ട്.
നെറ്റ്ഫഌക്‌സ് സീരീസായ സേക്രഡ് ഗെയിംസില്‍  ടോപ് ലെസ് ആയാണ് നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാര്യയായി രാജശ്രീ അഭിനയിച്ചത്. വിക്രം ചന്ദ എഴുതിയ സേക്രഡ് ഗെയിംസ് എന്ന ഹിറ്റ് നോവലാണ് അനുരാഗ് കശ്യാപ് സീരീസാക്കിയത്. അറിയപ്പെടുന്ന അശ്ലീല വെബ്‌സൈറ്റുകളിലും രാജശ്രീയുടെ ചൂടന്‍ രംഗങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നു. വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഇവ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചു.

 

Latest News