ഷാർജ-മാക്ബത്ത് പബ്ലിക്കേഷൻസിന്റെ ബുക് ഫ്രേം പബ്ലിക്കേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻസിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരനും ചാനൽ ഇനീഷേറ്ററുമായ പ്രവീൺ പാലക്കീൽ പുസ്തകം പ്രകാശനം നടത്തി. എഴുത്തുകാരി റസീന ഹൈദർ പുസ്തകം ഏറ്റുവാങ്ങി. ദേവസി ആൻറണി,സനു.സി.ദേവസി,സ്മിത സജു,സ്വപ്ന ജോസ്,റോയ്.പി.മൈക്കിൾ,അഹില സഞ്ജയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഡോ:ജോസ് തങ്കച്ചൻ മറുമൊഴി നടത്തി.സുമി തോമസ് സ്വാഗതവും ഷംനാദ് ഭാരത് നന്ദിയും പറഞ്ഞു






