ഗുവാഹതി - മലയാളി താരം എം.എസ് ജിതിന്റെ ഗോളില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് 1-1 ന് ഗോവ എഫ്.സിയെ തളച്ചു. അപരാജിതരായി മുന്നേറുന്ന ഗോവക്ക് ഈ മത്സരം ജയിച്ചിരുന്നുവെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഗോള്‍വ്യത്യാസത്തില്‍ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമായിരുന്നു. കാര്‍ലോസ് മാര്ടിനന്സിലൂടെ ഗോവ ആതിഥേയരെ ഞെട്ടിച്ചുവെങ്കിലും ആറു മിനിറ്റിനകം നോര്‍ത്ത്ഈസ്റ്റ് ഗോള്‍ മടക്കി.
10 കളിയില്‍ ഏഴ് ജയവും മൂന്നമത്തെ സമനിലയുമായി ഗോവക്ക് 24 പോയന്റാണ്. 12 കളിയില്‍ 26 പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ട്.
ജാംഷഡ്പൂരിനെ 4-1 ന് തകര്‍ത്ത ഒഡിഷക്കും 12 കളിയില്‍ 24 പോയന്റായി. റെയ് തചികാവയിലൂടെ ജാംഷഡ്പൂര്‍ ആദ്യ ഗോളടിച്ചെങ്കിലും ഇടവേളക്ക് മുമ്പെ ഒഡിഷ നാലു ഗോള്‍ മടക്കി. റോയ് കൃഷ്ണ രണ്ടു ഗോള്‍ നേടി.






