ഗ്രീലിഷ് മാഞ്ചസ്റ്റര്‍ സിറ്റിക്കു കളിക്കവെ വീട്ടില്‍ മോഷണം

ലണ്ടന്‍ - ബുധനാഴ്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടനെതിരെ കളിക്കവെ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോളര്‍ ജാക്ക് ഗ്രീലിഷിന്റെ വീട്ടില്‍ മോഷണം. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ചെഷയറിലാണ് സ്‌ട്രൈക്കറുടെ വീട്. ഗ്രീലിഷിന്റെ ജീവിതപങ്കാളി സാഷ ആറ്റ്‌വുഡും കുടുംബാംഗങ്ങളും കളി ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ശബ്ദം കേട്ടത്. 
അലാറം മുഴങ്ങിയതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ഹെലിക്കോപ്റ്ററും പോലീസ് നായ്ക്കളും മറ്റും എത്തി. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. 10 ലക്ഷം പൗണ്ടിന്റെ വാച്ചുകളും ആഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയെന്നാണ് സൂചന. കളി കഴിഞ്ഞപ്പോഴാണ് ഗ്രീലിഷിനെ വിവരമറിയിച്ചത്.
 

Latest News