ലണ്ടന്‍ - സൗദി ഉടമസ്ഥതയിലുള്ള ആദ്യ വര്‍ഷം അമ്പരപ്പിക്കുന്ന മുന്നേറ്റം കാഴ്ചവെച്ച ശേഷം വര്‍ഷാവസാനം തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ന്യൂകാസിലിന് പുതുവര്‍ഷം ഹാപ്പിയാവുമോ? പുതുവത്സര ദിനത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അവര്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ നേരിടുകയാണ്.
എഡ്ഡി ഹൗ കോച്ചായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തലിന്റെ വക്കിലായിരുന്നു ന്യൂകാസില്‍. എന്നാല്‍ ഉജ്വലമായി മുന്നേറാനും ആദ്യ നാലു സ്ഥാനങ്ങളിലെത്തി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലിലെത്താനും ന്യൂകാസിലിന് സാധിച്ചു. എന്നാല്‍ കഴിഞ്ഞ ഏഴു കളികളില്‍ ആറും ന്യൂകാസില്‍ തോറ്റു. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ലീഗ് കപ്പില്‍ നിന്നും പുറത്തായി. പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു അവര്‍. ഇപ്പോള്‍ നാലാം സ്ഥാനത്തിന് എട്ട് പോയന്റ് പിന്നിലാണ്. നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റതും വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന സാന്ദ്രൊ ടോണാലി ഇറ്റലിയിലെ പന്തയ വിവാദത്തില്‍ കുടുങ്ങി സസ്‌പെന്‍ഷനിലായതും കോച്ചിന്റെ പദ്ധതികള്‍ താളം തെറ്റിച്ചു.
ജനുവരിയില്‍ ട്രാന്‍സ്ഫര്‍ ജാലകം തുറക്കുകയാണ്. പുതിയ കളിക്കാരെ കൊണ്ടുവരാന്‍ മികച്ച അവസരമാണ് ഇത്. സൗദി ഏറ്റെടുത്തെങ്കിലും മുന്‍നിര കളിക്കാര്‍ക്കായി കോടികള്‍ മുടക്കാന്‍ ഇതുവരെ ന്യൂകാസില്‍ തയാറായിട്ടില്ല. സൗദി ഏറ്റെടുത്ത ശേഷം നാല് ട്രാന്‍സ്ഫര്‍ ജാലകങ്ങളിലായി 40 കോടി പൗണ്ടാണ് ന്യൂകാസില്‍ ചെലവിട്ടത്.






