ജിദ്ദ - അല്‍സ്വഫാ ഡിസ്ട്രിക്ടിലെ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഓഫാക്കാതെ നിര്‍ത്തിയ കാര്‍ മോഷണം പോയി. ഓഫാക്കാതെ കാര്‍ നിര്‍ത്തി ഉടമ വ്യാപാര സ്ഥാപനത്തിലേക്ക് കയറിപ്പോയ തക്കത്തില്‍ മുഖംമറച്ചെത്തിയ യുവാവ് കാറില്‍ ചാടിക്കയറി ഓടിച്ചുപോവുകയായിരുന്നു. റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് യുവാവ് കാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിനു പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു.
അല്‍സ്വഫാ ഡിസ്ട്രിക്ടിലെ ഫാമിലി ബേക്കറിക്കു മുന്നില്‍ നിന്നാണ് തന്റെ കാര്‍ മോഷണം പോയതെന്ന് ഉടമ പറഞ്ഞു. 2020 മോഡല്‍ മസ്ദ സി.എക്‌സ്-9 ഇനത്തില്‍ പെട്ട കാറാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാര്‍ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുമെന്ന് ഉടമ പറഞ്ഞു.
കൂടുതൽ വാർത്തകൾ വായിക്കാം
ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍