Sorry, you need to enable JavaScript to visit this website.

ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

ന്യൂദൽഹി-  ഖത്തറിൽ തടവിൽ കഴിയുന്ന  ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. മലയാളി ഉൾപ്പടെ എട്ട്  പേർക്കാണ് ചാരവൃത്തിയുടെ പേരിൽ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തിയെ തുടർന്ന് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ് ഖത്തറിൽ വധശിക്ഷക്ക് വിധിച്ചിരുന്നത്.

ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി നേരത്തെ സ്വീകരിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.  ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ  പരസ്യമാക്കിയിരുന്നില്ല. ഇസ്രായിലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.

ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയതിനുശേഷം ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ.

വധശിൾ ജയിൽ ശിക്ഷയായി കുറച്ചതായാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങൾക്കായി കാത്തിരിക്കയാണെന്നും അഭിഭാഷകരുമായും പ്രതികളുടെ കുടുംബങ്ങളുമായി സമ്പർക്കത്തിലാണെന്നും അടുത്ത നടപടി ഉടൻതന്നെ കൈക്കൊള്ളുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.

കൂടുതൽ വാർത്തകൾ വായിക്കാം

ദുബായില്‍നിന്ന് അവരെ കൊണ്ടുപോയത് ആരാണ്; ഹൈദരബാദിയെ സംശയം

നെതന്യാഹു,നിങ്ങള്‍ ഹിറ്റ്‌ലറേക്കാള്‍ മോശക്കാരനാണ്, നാസി ക്രൂരതയെ കുറിച്ച് മിണ്ടരുത്-ഉര്‍ദുഗാന്‍

ഭാര്യ ചവച്ചു തുപ്പി വീട് നാറ്റിക്കുന്നുവെന്ന് ഭര്‍ത്താവ്; അവിഹിതം ആരോപിച്ച് ഭാര്യ

ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു

Latest News