റിയാദ് - റിയാദ് സീസണ് കപ്പ് പ്രദര്‍ശന ടെന്നിസ് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചിനെ രണ്ടാം നമ്പര്‍ കാര്‍ലോസ് അല്‍കാരസ് മൂന്നു സെറ്റില്‍ തോല്പിച്ചു. ഉന്‍സ് ജാബിറിനെ തോല്പിച്ച് അരീന സബലെങ്ക വനിതാ ചാമ്പ്യനായിരുന്നു.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ഇരുവരും വിജയം നേടിയത്. നോവക്കിനെ ബ്രെയ്ക് ചെയ്താണ് അല്‍കാരസ് മത്സരം തുടങ്ങിയത്. എന്നാല്‍ നിര്‍ണായക നിമിഷങ്ങളില്‍ ഡബ്ള്‍ ഫോള്‍ട് വരുത്തി ആദ്യ സെറ്റ് അടിയറ വെച്ചു. രണ്ടാം സെറ്റിലും ബ്രെയ്ക് പോയന്റോടെ തുടങ്ങി. ഇത്തവണ ലീഡ് കൈവിട്ടില്ല.






