ദോഹ- എറണാകുളം ജില്ലാ കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. പുതിയ പ്രവർത്തന കാലയളവിലേക്കുള്ള കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റായി ഷറഫുദ്ദീൻ എം.എസിനെയും ജനറൽ സെക്രട്ടറിയായി ഷുഐബ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. സുൽത്താന അലിയാർ, സലീം ടി.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് ജാസിദ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
നിസ്താർ കളമശ്ശേരി, പി.എം.എ ഷരീഫ്, മുഅ്മിന ഷിയാസ്, ഷാനവാസ് മജീദ് എന്നിവരാണ് സെക്രട്ടറിമാർ. സൈഫുദ്ദീൻ എൻ.എ, അബ്ദുൽ റഷീദ് എം.എസ്, ജുമാന ഫാത്തിമ, ഷഫീഖ് ടി.കെ, ഷമീർ കെ.കെ, പി.എം.എ ലത്തീഫ്, മുഹമ്മദ് ഉവൈസ്, ഷജീല പി.എസ്, ഷിയാസ് വലിയകത്ത്, സിറാജുദ്ദീൻ കെ.കെ, മസൂദ് അബ്ദുറഹിമാൻ, അബ്ദുൽ ജബ്ബാർ എം.എം തുടങ്ങിയവരാണ് ജില്ലാ കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ ജനറൽ കൗൺസിലിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സന നസീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഫ്‌സൽ എടവനക്കാട്, ഷറഫുദ്ദീൻ എം.എസ്, ഷുഐബ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.






