Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

ഇരിട്ടി- പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. യുവാവ് അറസ്റ്റില്‍. ഇരിട്ടി കുന്നോത്ത് സ്വദേശിനി കെ ജി സജിതയെയാണ് ഭര്‍ത്താവ് കെ.യു.ഉമേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴുത്തിന് മുറിവേറ്റ യുവതിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും  പ്രവേശിപ്പിച്ചു. ബുധന്‍ ഉച്ചയ്ക്ക് കുന്നോത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നില്‍ വെച്ചാണ് സംഭവം. മകള്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സജിതയെ ഭര്‍ത്താവ് ഉമേഷ് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. പ്രശ്‌നങ്ങള്‍ മൂലം ഇവര്‍ പിരിഞ് താമസിച്ചു വരികയായിരുന്നു.
കുടുംബകോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നടന്നു വരികയാണ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാനെന്നു പറഞ്ഞ് ഉമേഷ് സജിതയെ ടൗണിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവത്രേ. ടൗണിലെത്തിയ സജിതയെ പിന്‍തുടര്‍ന്ന് വെട്ടുകയാണുണ്ടായത്. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

Latest News