സൗഹൃദം സ്ഥാപിച്ച് യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ പ്രതി പിടിയില്‍

കണ്ണൂര്‍- യുവതിയുമായി സൗഹൃദം സ്ഥാപിച്ച്  സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഹോട്ടല്‍ തൊഴിലാളി ആലക്കോട് രയരോം സ്വദേശി എസ്.കെ.മുസ്തഫ (49) യെയാണ് കണ്ണപുരം ഗ്രേഡ് എസ്.ഐ.എ.അനിലും സംഘവും അറസ്റ്റു ചെയ്തത്.
ഒളിവില്‍ കഴിയുന്നതിനിടെ പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് വെച്ചാണ് ഇയാള്‍ കണ്ണപുരം പോലീസിന്റെ പിടിയിലാത്. ചെറുകുന്ന് പൂങ്കാവ് സ്വദേശിനിയായ നാല്‍പത്തിയഞ്ചുകാരി യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നു മുതലുള്ള കാലയളവില്‍ സൗഹൃദം നടിച്ച് ഒപ്പം കൂടിയ പ്രതി യുവതിയില്‍ നിന്നും ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കൈക്കലാ ക്കുകയും പിന്നീട് ഇവ തിരിച്ചു ചോദിച്ചപ്പോള്‍ സൗഹൃദ നാളുകളിലെ ഫോട്ടോകളും വീഡിയോകളും യുവാവിന്റെ കൂട്ടുകാര്‍ക്കും പരാതിക്കാരിയുടെ സഹപ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുത്ത് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതി പോലീസില്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

Latest News