പ്രേമലു സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. വരികൾ സുഹൈൽ കോയ. 
കലാ സംവിധാനം വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ് റോണക്‌സ് സേവ്യർ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആർ.ഒ ആതിര ദിൽജിത്ത്. ഭാവന റിലീസ് ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Latest News