Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിരാമി അനിയത്തിക്കുട്ടി, എലിസബത്ത്  ഗോള്‍ഡാണ് എന്നാല്‍ എന്റെ കൂടെയില്ല- ബാല 

ചെന്നൈ-ഗായികയും മുന്‍ ഭാര്യയുമായ അമൃത സുരേഷിനെതിരെ നേരത്തെ നടന്‍ ബാല നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ഇതിനുപിന്നാലെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അമൃതയുടെ സഹോദരി അഭിരാമി രംഗത്തെത്തിയിരുന്നു. പത്ത് വര്‍ഷമായി തുടരുന്ന വേട്ടയാടലാണിതെന്നും തന്റെ സഹോദരിയെ മൂന്നാംകിടക്കാരിയാക്കുന്ന പ്രവൃത്തിയാണ് ഇവര്‍ ചെയ്യുന്നതെന്നുമായിരുന്നു അഭിരാമിയുടെ പ്രതികരണം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അഭിരാമിയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് ബാല. 'ഇന്നേവരെ അഭിരാമി സുരേഷിന്റെ പേര് ഏതെങ്കിലും അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടോ? എന്തെങ്കിലും കുറ്റം ഞാന്‍ പറഞ്ഞിട്ടുണ്ടോ? എനിക്ക് ഇപ്പോഴും അവള്‍ അനിയത്തിക്കുട്ടിയാണ്. അവള്‍ എന്നോട് ഒരു കുറ്റവും ചെയ്തിട്ടില്ല. പക്ഷേ അവള്‍ ഇപ്പോള്‍ എന്നെക്കുറിച്ച് എന്തോ പറഞ്ഞിരിക്കുകയാണ്. ഞങ്ങള്‍ ജീവിച്ചുപോട്ടെയെന്നോ മറ്റോ. ഞാനും ജീവിച്ചുപോട്ടേ. നിയമം നിങ്ങള്‍ പാലിക്ക്.'- ബാല വ്യക്തമാക്കി.കഴിഞ്ഞ കുറച്ചുനാളുകളായി ബാലയുടെ വീഡിയോകളിലൊന്നും ഭാര്യ എലിബത്തിനെ കാണാനില്ല. ഇതുമായി ബന്ധപ്പെട്ടുള്ള അവതാരകന്റെ ചോദ്യത്തോടും ബാല പ്രതികരിച്ചു. 'എലിസബത്ത് ഗോള്‍ഡാണ്. എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. വിധി. അവളുടെ പോലത്തെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഷീ ഈസ് ഗോള്‍ഡ്. ഇതിന്റെ മേലില്‍ ചോദിക്കണ്ട. സ്നേഹം എന്നത് ചിത്രശലഭം മാതിരി. തന്നെ വരും. പിടിക്കാന്‍ പറ്റത്തില്ല. ഞാന്‍ മരിച്ചാലും അവരെക്കുറിച്ച് ഒരു കുറ്റവും പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ബട്ട് വിധി. അതിലേക്ക് ഞാന്‍ പോകുന്നില്ല.'- ബാല വ്യക്തമാക്കി.

Latest News