Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ആശുപത്രി നിയമത്തിൽ ഭേദഗതി; സ്‌പെഷ്യലിസ്റ്റ് ആശുപത്രികളിൽ കൺസൾട്ടന്റും നഴ്‌സും നിർബന്ധം

സൗദി മന്ത്രിസഭ യോഗത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിക്കുന്നു.

റിയാദ്- ജനറൽ മെഡിക്കൽ കോംപ്ലക്‌സുകൾക്കോ സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്‌സുകൾക്കോ ലൈസൻസ് നൽകുന്നതിന് സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ഒരു കൺസെൽട്ടന്റ് ഡോക്ടറും ഒരു നഴ്‌സും മിനിമം വേണമെന്ന വ്യവസ്ഥക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ വ്യവസ്ഥകളിലെ 14 ാം ഖണ്ഡിക ഭേദഗതി വരുത്തിയാണ് പുതിയ നിയമത്തിന് അനുമതി നൽകിയത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനങ്ങൾ സ്ഥാപിക്കാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സർക്കാർ പദ്ധതികൾ നൽകുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളും മന്ത്രിസഭ പാസാക്കി. ഇതുസംബന്ധിച്ച് വിശദവിവരങ്ങൾ അടുത്ത ദിവസങ്ങളിലുണ്ടാകും.
ഗാസയിൽ മാനുഷിക സഹായങ്ങൾ വർധിപ്പിക്കാനുള്ള യുഎൻ രക്ഷാസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇസ്രായേലിന്റെ നരനായാട്ട് അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു. യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രഖ്യാപിച്ച റോഡ് മാപ്പിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. യമനിലെ എല്ലാ വിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റുമിരുത്തുന്നതിനാണ് സൗദി അറേബ്യ മുൻതൂക്കം നൽകുന്നത്. പുതിയ നീക്കങ്ങൾ ഹുതികളും സർക്കാറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സമ്പൂർണസമാധാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനും സഹായകമാകും. തർക്കി, ഹോളണ്ട്, ചൈന, ഇറാഖ്, അർജന്റീന, സ്വിറ്റ്‌സർലന്റ്, മൊറോക്കോ, ചിലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ വിവിധ മേഖലകളിലെ സഹകരണത്തിനുളള ധാരണാപത്രങ്ങൾ ചർച്ച ചെയത് അംഗീകരിച്ചു.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

Latest News