പഴയ താരത്തിന്റെ ഹാട്രിക്, ന്യൂകാസിലിന് തോല്‍വി

ലണ്ടന്‍ - ജൂണില്‍ ക്ലബ്ബ് വിട്ട ക്രിസ് വുഡ് ഹാട്രിക് നേടിയതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ന്യൂകാസിലിന് തോല്‍വി. സൗദി ലീഗ് ചാമ്പ്യന്മാരായ ഈയിടെ പുറത്താക്കിയ നൂനൊ എസ്പിരിറ്റൊ പരിശീലിപ്പിക്കുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-1 ന് ന്യൂകാസിലിനെ തോല്‍പിച്ചു. എസ്പിരിറ്റോയുടെ കീഴില്‍ ഫോറസ്റ്റിന്റെ ആദ്യ ജയമാണ് ഇത്. കഴിഞ്ഞ അഞ്ച് കളിയില്‍ നാലാം തോല്‍വിയോടെ ന്യൂകാസില്‍ ഏഴാം സ്ഥാനത്തേക്കു പോയി. നാലാം സ്ഥാനത്തുള്ള ടോട്ടനത്തെക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടും ഏഴ് പോയന്റ് പിന്നിലാണ് ന്യൂകാസില്‍. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്താമെന്ന അവരുടെ മോഹം അസ്തമിക്കുകയാണ്. 
ന്യൂസിലാന്റുകാരനായ ക്രിസ് വുഡ് കഴിഞ്ഞ സീസണില്‍ ന്യൂകാസിലിന് വേണ്ടി രണ്ടു ഗോള്‍ മാത്രമാണ് നേടിയത്. എന്നാല്‍ ന്യൂകാസിലിന്റെ തട്ടകത്തില്‍ 60 മിനിറ്റിനിടെ ക്രിസ് മൂന്നു ഗോളടിച്ചു. ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ ഐസക്കിന്റെ പെനാല്‍ട്ടിയില്‍ ന്യൂകാസില്‍ ലീഡ് നേടിയിരുന്നു. എട്ട് കളികളില്‍ ഫോറസ്റ്റിന്റെ ആദ്യ ജയമാണ് ഇത്.
 

Latest News