റയലിനെ ആരാധകര്‍ കൈവിടുന്നോ?

ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ക്ലബ് വിട്ടതോടെ റയല്‍ മഡ്രീഡിനെ ആരാധകര്‍ കൈവിടുകയാണോ? സ്പാനിഷ് ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും കുറച്ച് കാണികളാണ് എത്തിയത്. അവരുടെ കളിക്കളമായ സാന്റിയാഗൊ ബെര്‍ണബാവു പകുതിയോളം കാലിയായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ഗെറ്റാഫെയെ 2-0 ന് തോല്‍പിക്കുന്നതു കാണാന്‍ വന്നത് വെറും 48,000 പേര്‍ മാത്രം. ഡാനി കര്‍വഹാലും ഗാരെത് ബെയ്‌ലുമാണ് സ്‌കോര്‍ ചെയ്തത്.
2008-09 സീസണിലെ അവസാന ലീഗ് മത്സരത്തിലാണ് ഇതിനു മുമ്പ് കാണികള്‍ ഇത്ര കുറഞ്ഞത്. അതിനു ശേഷമാണ് ലോക റെക്കോര്‍ഡ് ഭേദിച്ച് ക്രിസ്റ്റിയാനോയെ കൊണ്ടുവരാന്‍ റയല്‍ തീരുമാനമെടുത്തത്. 
 

Latest News