സന്തോഷ് ട്രോഫി ഹീറോ ടി.എ ജാഫര്‍ ഓര്‍മയായി

കൊച്ചി - കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും കേരളത്തിന്റെ സന്തോഷ് ട്രോഫി ഹീറോ ആയിരുന്ന ടി.എ ജാഫര്‍ നിര്യാതനായി. 
1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു കൊച്ചി സ്വദേശിയായ ജാഫര്‍. പിന്നീട് രണ്ടു തവണ പരിശീലകനെന്ന നിലയില്‍ കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ചു. 1992 ലും 1993 ലും. 
ഫോര്‍ട് കൊച്ചിയിലെ കളി മൈതാനങ്ങളിലൂടെയാണ് ജാഫര്‍ കഴിവ് തേച്ചുമിനുക്കിയത്. പിതൃസഹോദരപുത്രന്‍ യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബിലേക്ക് ക്ഷണിച്ചതോടെയാണ് ഫുട്‌ബോളില്‍ പ്രൊഫഷനല്‍ പരിശീലനം ലഭിച്ചത്. എഫ്.എ.സി.ടിക്കു വേണ്ടിയും ദീര്‍ഘകാലം പ്രീമിയര്‍ ടയേഴ്‌സിന് വേണ്ടിയും കളിച്ചു.
 

Latest News