Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളി സമാജം പ്രതിഭാ സംഗമവും ക്വിസ് മത്സരവും ശ്രദ്ധേയമായി

ദോഹ- ഖത്തർ മലയാളി സമാജം പ്രതിഭാ സംഗമവും ക്വിസ് മത്സരവും ശ്രദ്ധേയമായി. മലയാളി സമാജവും റേഡിയോ മലയാളം 98.6 ഉം ചേർന്നാണ് 2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് ഉന്നത വിജയം നേടിയ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയും, അവരുടെ അധ്യാപകരെയും ആദരിക്കുന്ന പ്രതിഭാ സംഗമമൊരുക്കിയത്. 
ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റും, അറിയപ്പെടുന്ന മാനേജ്മെന്റ് സ്പീക്കറുമായ കണ്ണു ബക്കർ ആയിരുന്നു മുഖ്യാതിഥി.
2019 മുതൽ സമാജം നൽകുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിന് ഇത്തവണ 170 വിദ്യാർഥികളാണ് അർഹരായത്. മുഖ്യാതിഥി കണ്ണു ബക്കറും, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.സി, ഐ.സി.ബി.എഫ് പ്രസിഡന്റ്റുമാർ, സ്പോൺസർമാരായ അഭിലാഷ്, ഫൈസൽ, ഷഫീർ, സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അശോക ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. അരുൺ പിള്ളയും ജയശ്രീ സുരേഷും പരിപാടികൾ നിയന്ത്രിച്ചു.
പ്രതിഭാ സംഗമത്തോടനുബന്ധിച്ചുള്ള 'കേരളം, മലയാള ഭാഷ' വിഷയത്തെ അധികരിച്ചു നടത്തിയ ഇന്റർ സ്‌കൂൾ മലയാളം ക്വിസ് മത്സരത്തിൽ ഭവൻസ് പബ്ലിക് സ്‌കൂൾ വിജയികളായി. നോബിൾ ഇന്റർനാഷണൽ സ്‌കൂൾ ഫസ്റ്റ് റണ്ണർ അപ്പും എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ സെക്കന്റ് റണ്ണർ അപ്പും ആയി.
കണ്ണു ബക്കർ ക്വിസ് ജേതാക്കൾക്കുള്ള അവാർഡ് സമ്മാനിച്ചു. സമാജം അംഗങ്ങളായ സുനിൽ പെരുമ്പാവൂരും സരിത ജോയിസുമായിരുന്നു ക്വിസ് മാസ്റ്റേഴ്സ്. ജോയ്‌സ് കുര്യനും, അജീഷും വിൻസിയും ടെക്നിക്കൽ സപ്പോർട്ട് നൽകി. സുബൈർ പാണ്ഡവത്തും ഹനീഫ് ചാവക്കാടും രതീഷുമായിരുന്നു ടൈമർമാർ.
മലയാളി സമാജം സീനിയർ വൈസ് പ്രസിഡന്റ് വേണുഗോപാലൻ പിള്ള അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ലത ആനന്ദ് നായർ ആമുഖവും സമാജം അഡൈ്വസർ പ്രേംജിത്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതവും സമാജം സെക്രട്ടറി ചെറിയാൻ നന്ദിയും പറഞ്ഞു.
 

Tags

Latest News