ലോകകപ്പ്: മറ്റു രാജ്യങ്ങള്‍ക്കും കളി നല്‍കുമോ? സൗദിയുടെ മറുപടി

റിയാദ് - 2034 ലെ ലോകകകപ്പ് സൗദി അറേബ്യയില്‍ മാത്രമായാണ് നടത്തുകയെന്ന് സൗദി സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിശ്അല്‍. ഒരുപാട് നഗരങ്ങളും ഒരുപാട് സ്റ്റേഡിയങ്ങളും സൗദിയിലുണ്ട്. ഒരുപാട് സംസ്‌കാരങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങളും സാഹചര്യങ്ങളുമുള്ള നാടാണ് സൗദി. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ പ്രധാന ഭാഗമാണ് സ്‌പോര്‍ട്‌സ് എന്നും അദ്ദേഹം പറഞ്ഞു. 
ജിദ്ദയില്‍ ക്ലബ്ബ് ലോകകപ്പ് സമാപിച്ചത്. 2027 ലെ ഏഷ്യന്‍ കപ്പും 2029 വരെ പുതിയ രൂപത്തിലുള്ള ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പും സൗദിയില്‍ അരങ്ങേറും. ഖത്തര്‍ വളരെ ഗംഭീരമായി ലോകകപ്പ് സംഘടിപ്പിച്ചുവെന്ന് യാസിര്‍ അല്‍മിശ്അല്‍ പ്രശംസിച്ചു. എല്ലാം സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും ആദരിക്കുന്ന ജനതയാണ് സൗദികള്‍. സൗദിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അവര്‍ ഞങ്ങളുടെ മൂല്യവും സംസ്‌കാരവും ആദരിക്കുമെന്നാണ് വിശ്വാസം. സൗദിയില്‍ തങ്ങളുടെ കളിക്കാരെ കളിപ്പിക്കാന്‍ ലോകമെങ്ങുമുള്ള നിരവധി ക്ലബ്ബുകള്‍ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

Latest News