അടിയന്തര പ്രശ്‌നം; കോലി നാട്ടിലേക്ക് മടങ്ങി

ജോഹന്നസ്ബര്‍ഗ് - രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കായി ദക്ഷിണാഫ്രിക്കയിലെത്തി ദിവസങ്ങള്‍ പിന്നിടും മുമ്പെ അടിയന്തര കുടുംബവിഷയമുള്ളതിനാല്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങി. ആദ്യ ടെസ്റ്റിന് മുമ്പ് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. നേരത്തെ ഇശാന്‍ കിഷനും കുടുംബവിഷയം ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. കെ.എസ് ഭരതിനെ പകരം ടീമിലുള്‍പെടുത്തി. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഋതുരാജ് ഗെയ്കവാദും പരമ്പരയില്‍ കളിക്കില്ല. ഇന്ത്യ എ ടീമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലുള്ള അഭിമന്യു ഈശ്വരനോട് തയാറായി നില്‍ക്കാന്‍ ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. 
ഇന്ത്യന്‍ കളിക്കാര്‍ തമ്മിലുള്ള ത്രിദിന മത്സരത്തില്‍ കോലി പങ്കെടുക്കുന്നില്ല. ആദ്യ ടെസ്റ്റ് 26 ന് ആരംഭിക്കും. കോലിയും രോഹിത് ശര്‍മയും ട്വന്റി20, ഏകദിന പരമ്പരകളില്‍ കളിച്ചിരുന്നില്ല.
 

Latest News