മെസ്സി മിന്നി, സോറസ് മങ്ങി

ലാ ലിഗയുടെ പുതിയ സീസണ്‍ ബാഴ്‌സലോണ ആധികാരികമായ ജയത്തോടെ തുടങ്ങി. നൗകാമ്പിലെ മത്സരത്തില്‍ ക്യാപ്റ്റന്‍ ലിയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ അലാവിസിനെ 3-0 ന് ചാമ്പ്യന്മാര്‍ തോല്‍പിച്ചു. നൗകാമ്പില്‍ അവസാനം ജയിച്ച ടീമായ അലാവെസ് ആദ്യ പകുതിയില്‍ ആതിഥേയരെ തളച്ചിട്ടിരുന്നു. മെസ്സിയുടെ ഷോട്ട് ക്രോസ്ബാറിനെ ഉലച്ചതും ഉസ്മാന്‍ ദെംബെലുടെ വെള്ളിടി ഗോളി രക്ഷിച്ചതുമായിരുന്നു അപവാദം.
മെസ്സിയുടെ തന്ത്രപൂര്‍വമായ ഫ്രീകിക്ക് വേണ്ടി വന്നു രണ്ടാം പകുതിയില്‍ അലാവെസിന്റെ പ്രതിരോധം തുറന്നെടുക്കാന്‍. പകരക്കാരന്‍ ഫെലിപ്പെ കൗടിഞ്ഞൊ വളച്ചുവിട്ട ഷോട്ട് ബാഴ്‌സലോണയുടെ ലീഡുയര്‍ത്തി. മത്സരത്തിലെ അവസാന കിക്കില്‍ മെസ്സി തന്റെ രണ്ടാം ഗോളും നേടി.
മെസ്സിയും കൗടിഞ്ഞോയും ദെംബെലെയുമൊക്കെ തിളങ്ങിയ മത്സരത്തില്‍ ലൂയിസ് സോറസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല
 

Latest News