പാരിസ് - കീലിയന്‍ എംബാപ്പെ ജന്മദിനം ഇരട്ട ഗോളോടെ ആഘോഷിച്ച ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ പതിനാറുകാരന് അനുജന് എതാന്‍ എംബാപ്പെ പി.എസ്.ജിക്കു വേണ്ടി അരങ്ങേറി. ഇഞ്ചുറി ടൈമില്‍ മാന്വേല്‍ ഉഗാര്ടെക്കു പകരക്കാരനായാണ് അനുജന് എംബാപ്പെ കളത്തിലിറങ്ങിയത്. മെറ്റ്സിനെതിരായ കളി പി.എസ്.ജി 3-1 ന് ജയിച്ചു.
കീലിയന്‍ ഈ സീസണിലെ ലീഗില്‍ 18 ഗോളായി. എതാന്‍ ഇടങ്കാലന്‍ മിഡ്ഫീല്‍ഡറാണ്. ഇരുവരുടെയും മാതാപിതാക്കള്‍ കളി കാണാന്‍ ഗാലറിയിലുണ്ടായിരുന്നു.






