വിജയം കൈവിട്ട് ന്യൂകാസില്‍ പുറത്ത്

ലണ്ടന്‍ -വിജയത്തിന്റെ പടിവാതില്‍ക്കല്‍ പരാജയം ഏറ്റുവാങ്ങിയ ന്യൂകാസില്‍ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ കാണാതെ പുറത്ത്. അവസാന നിമിഷങ്ങളില്‍ ചെല്‍സിയോട് സമനില സമ്മതിച്ച ന്യൂകാസില്‍ ഷൂട്ടൗട്ടില്‍ 2-4 ന് കീഴടങ്ങി. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ടീമാണ് ന്യൂകാസില്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോല്‍ക്കുകയായിരുന്നു. 
ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ ഗോളടിച്ച് മിഖായിലൊ മുദ്‌റീകാണ് ചെല്‍സിയുടെ ആയുസ്സ് നീട്ടിയത്. ചെല്‍സി ഈയിടെ പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനോട് 1-4 ന് കീഴടങ്ങിയിരുന്നു. പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്താണ് അവര്‍. ന്യൂകാസിലിനെ പരിക്കുകള്‍ അലട്ടുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ അവര്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായിരുന്നു. ചെല്‍സിക്കെതിരെ പതിനാറാം മിനിറ്റ് മുതല്‍ അവര്‍ ലീഡ് ചെയ്യുകയായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച കാലം വില്‍സനാണ് സ്‌കോര്‍ ചെയ്തത്. 

Latest News