കല്ലട്ര മാഹിൻ ഹാജിക്ക് ഷാർജയിൽ ഉജ്വല സ്വീകരണം 

കല്ലട്ര മാഹിൻ ഹാജിക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം.

ഷാർജ- മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷ പദവി ഏറ്റടുത്ത ശേഷം ആദ്യമായി യു.എ.ഇ സന്ദർശനം നടത്തുന്ന കല്ലട്ര മാഹിൻ ഹാജിക്ക് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെ.എം.സി.സി നേതാക്കൾ ഉജ്വല സ്വീകരണം നൽകി. ഷാർജ കെ.എം.സി.സി വൈസ് പ്രസിഡന്റ് സി.ബി കരീം, ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹംസ മുക്കൂട്, ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ, ഷാർജ കെ.എം.സി.സി കാസർകോട് ജില്ലാ ട്രഷറർ സുബൈർ പള്ളിക്കാൽ, ജില്ലാ വൈസ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, സെക്രട്ടറി കെ.പി.  അബ്ബാസ് കളനാട്, ഷാർജ കെ.എം.സി.സി കാസർകോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് മണിയനോടി ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ നേതൃത്വം നൽകി. 

Tags

Latest News