മറിമായം ടീം സിനിമയിലേക്ക്, ചിത്രം 'പഞ്ചായത്ത് ജെട്ടി'

ജനപ്രിയ ആക്ഷേപ ഹാസ്യ ടി.വി പരമ്പരയായ മറിമായം താരങ്ങൾ സിനിമയിലേക്ക്. പഞ്ചായത്ത് ജെട്ടി എന്ന് പേരിട്ട സിനിമയിൽ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും വേഷമിടുന്നുണ്ട്. സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഗോവിന്ദ് ഫിലിംസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്നാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടാണ് ചിത്രീകരണത്തിന്റെ സ്വിച്ചോൺ നിർവഹിച്ചത്. നടനും സംവിധായകനുമായ നാദിർഷ ആദ്യ ക്ലാപ്പടിച്ചു.
മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ് നർമകല, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്‌നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും പഞ്ചായത്ത് ജെട്ടിയിൽ അഭിനയിക്കുന്നു.
ക്യാമറ ക്രിഷ് കൈമൾ. എഡിറ്റിംഗ് ശ്യാം ശശിധരൻ. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എറണാകുളം, ചെറായി പരിസരങ്ങളിലുമായി പഞ്ചായത്ത് ജെട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

Latest News