അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം 22 ന് റിലീസ് 

പ്രശസ്ത സംവിധായകൻ ആലപ്പി അഷ്‌റഫിന്റെ പുതിയ ചിത്രം 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം' 22 ന് ചിത്രം റിലീസ് ചെയ്യും. പൗരാവകാശങ്ങൾക്ക് കൂച്ചുവിലങ്ങ് വീണ അടിയന്തരാവസ്ഥ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. 
പുതുമുഖങ്ങളായ നിഹാലും ഗോപിക ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷ്‌റഫ്, ഫെലീസിറ്റ്, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ. കബീർ തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഗാനങ്ങൾ ടൈ റ്റസ് ആറ്റിങ്ങൽ, സംഗീതം അഫ്‌സൽ യൂസഫ്, കെ.ജെ.ആന്റണി, ടി.എസ്. ജയരാജ്. ആലാപനം യേശുദാസ്, ശ്രേയാ ഘോശാൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ, ഛായാഗ്രഹണം ബി.ടി. മണി. എഡിറ്റിംഗ് എൽ. ഭൂമിനാഥൻ, കലാസംവിധാനം സുനിൽ ശ്രീധരൻ, മേക്കപ്പ് സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം തമ്പി ആര്യനാട്. പി.ആർ.ഒ പി.ആർ. സുമേരൻ.

Latest News