ഹാര്‍ദിക് സിംഗ് ഹോക്കി പ്ലയര്‍ ഓഫ് ദ ഇയര്‍

ന്യൂദല്‍ഹി - ഇന്ത്യയുടെ ഹാര്‍ദിക് സിംഗിനെ ഇന്റര്‍നാഷനല്‍ ഹോക്കി ഫെഡറേഷന്‍ പ്ലയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. സവിത പൂനിയ തുടര്‍ച്ചയായി മൂന്നാം തവണ മികച്ച വനിതാ ഗോള്‍കീപ്പറായി. ദേശീയ ക്യാപ്റ്റന്മാരുടെയും വിദഗ്ധ പാനലിന്റെയും വോട്ടിംഗിലാണ് മികച്ച കളിക്കാരെ തെരഞ്ഞെടുത്തത്. മികച്ച വനിതാ കളിക്കാരി നെതര്‍ലാന്റ്‌സിന്റെ സാന്‍ ദെ വാഡാണ്. മികച്ച ഇന്ത്യന്‍ കളിക്കാരനുള്ള ബല്‍ബീര്‍ സിംഗ് സീനിയര്‍ ബഹുമതിയും ഈയിടെ ഹാര്‍ദിക്കിന് ലഭിച്ചിരുന്നു. 
മികച്ച പുരുഷ ഗോള്‍കീപ്പര്‍ നെതര്‍ലാന്റ്‌സിന്റെ പിര്‍മിന്‍ ബ്ലാക്കാണ്. ഭാവി വാഗ്ദാനങ്ങളായി ഫ്രാന്‍സിന്റെ ഗസ്പാഡ് സേവ്യറും സ്‌പെയിനിന്റെ തെരേസ ലിമയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കോച്ചുമാര്‍: ആലിസന്‍ അന്നന്‍ (ചൈനീസ് വനിതാ ടീം), ആന്ദ്രെ ഹെന്നിംഗ് (ജര്‍മനി). അമ്പയര്‍മാര്‍; അയാന മകലീന്‍ (ട്രിനിഡാഡ്), ബെന്‍ ഗോണ്ട്ഗന്‍ (ജര്‍മനി).

Latest News