ദുബായ് - ഐ.പി.എല്‍ ലേലത്തില്‍ കോടിപതികളായി ഇന്ത്യയുടെ യുവ താരങ്ങള്‍. ഇതുവരെ ദേശീയ ടീമില്‍ കളിച്ചിട്ടില്ലാത്തവരുടെ ലേലത്തില്‍ ഉത്തര്‍പ്രദേശിന്റെ വെടിക്കട്ട് ബാറ്റര്‍ സമീര്‍ രിസ്‌വിക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീശിയത് 8.4 കോടി രൂപയാണ്. തമിഴ്‌നാട് ബാറ്റര്‍ ശാറൂഖ് ഖാനെ ഗുജറാത്ത് ടൈറ്റന്‍സ് 7.40 കോടി രൂപ നല്‍കി പിടിച്ചെടുത്തു. ഝാര്‍ഖണ്ഡ് വിക്കറ്റ്കീപ്പര്‍ കുമാര്‍ ഖുശാഗ്രക്കായി ദല്‍ഹി കാപിറ്റല്‍സ് 7.20 കോടി മുടക്കി. ശുഭം ദൂബെയെ രാജസ്ഥാന്‍ റോയല്‍സ് 5.80 കോടി രൂപക്ക് സ്വന്തമാക്കി. ഇന്ത്യക്ക് കളിച്ചിട്ടില്ലാത്ത താരത്തിന് ഇതിനു മുമ്പ് കിട്ടിയ കൂടിയ തുക അഞ്ചേ കാല്‍ കോടിയായിരുന്നു, 2021 ല്‍ ഷാരൂഖ് ഖാനു വേണ്ടി പഞ്ചാബ് കിംഗ്‌സ്.
ഝാര്‍ഖണ്ഡിന്റെ മറ്റൊരു വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ഇരുപത്തൊന്നുകാരന്‍ റോബിന്‍ മിന്‍സ് (ഗുജറാത്ത് ടൈറ്റന്‍സ്) നേടിയത് 3.60 കോടി രൂപയാണ്.
രോഹനും സന്ദീപും വേണ്ട
അതേസമയം മുംബൈയുടെ സര്‍ഫറാസ് ഖാനില്‍ ആരും താല്‍പര്യം കാണിച്ചില്ല. മലയാളി ഓപണര്‍ രോഹന്‍ കുന്നുമ്മലിനും പെയ്‌സ്ബൗളര്‍മാരായ കെ.എം ആസിഫ്, ജി. അജിതേഷ്, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ക്കായി ഒരു ഫ്രാഞ്ചൈസിയും മുന്നോട്ടുവന്നില്ല.






