ഗക്വെബെര്‍ഹ - ഏറെക്കാലത്തിനു ശേഷം ഇന്ത്യന്‍ ടീമിനു വേണ്ടി ബാറ്റ് ചെയ്യാന്‍ കിട്ടിയ അവസരം സഞ്ജു സാംസണ്‍ പാഴാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു 12 റണ്‍സെടുത്ത് പുറത്തായി. ഓപണര്‍ ഋതുരാജ് ഗെയ്ക്‌വാദ് (4) രണ്ടാമത്തെ പന്തിലും തിലക് വര്‍മ (30 പന്തില്‍ 10) പന്ത്രണ്ടാം ഓവറിലും പുറത്തായ ശേഷം സായ് സുദര്‍ശനും (83 പന്തില്‍ 62) ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (60 പന്തില്‍ 50 നോട്ടൗട്ട്) ഇന്ത്യയെ കരകയറ്റിയതായിരുന്നു. എന്നാല്‍ സുദര്‍ശനും സഞ്ജുവും ചെറിയ ഇടവേളയില്‍ പുറത്തായി. മുപ്പത്തഞ്ചോവറില്‍ നാലിന് 163 ല്‍ ഇന്ത്യ പരുങ്ങുകയാണ്.






