സമീറിന് 8.4 കോടി, ശാറൂഖിന് 7.4 കോടി; യുവ കളിക്കാര്‍ക്ക് കൈ നിറയെ

ദുബായ് - ഐ.പി.എല്‍ ലേലത്തില്‍ കോടിപതികളായി ഇന്ത്യയുടെ യുവ താരങ്ങള്‍. ഇതുവരെ ദേശീയ ടീമില്‍ കളിച്ചിട്ടില്ലാത്തവരുടെ ലേലത്തില്‍ ഉത്തര്‍പ്രദേശിന്റെ വെടിക്കട്ട് ബാറ്റര്‍ സമീര്‍ രിസ്‌വിക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീശിയത് 8.4 കോടി രൂപയാണ്. തമിഴ്‌നാട് ബാറ്റര്‍ ശാറൂഖ് ഖാനെ ഗുജറാത്ത് ടൈറ്റന്‍സ് 7.40 കോടി രൂപ നല്‍കി പിടിച്ചെടുത്തു. അതേസമയം മുംബൈയുടെ സര്‍ഫറാസ് ഖാനില്‍ ആരും താല്‍പര്യം കാണിച്ചില്ല. 
ശുഭം ദൂബെയെ രാജസ്ഥാന്‍ റോയല്‍സ് 5.80 കോടി രൂപക്ക് സ്വന്തമാക്കി. മലയാളി ഓപണര്‍ രോഹന്‍ കുന്നുമ്മലിനായി ഒരു ഫ്രാഞ്ചൈസിയും മുന്നോട്ടുവന്നില്ല.
 

Latest News