കരണിനു പകരം സ്റ്റോക്‌സ്,  ദിനേശിനു പകരം റിഷഭ്

ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അടിപിടിക്കേസില്‍ നിരപരാധിയെന്ന് വിധിക്കപ്പെട്ട ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടീമിലുള്‍പെടുത്തി. രണ്ടു ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്ത യുവ ഓള്‍റൗണ്ടര്‍ സാം കറണിനെയാണ് ഒഴിവാക്കിയത്. രണ്ടാം ടെസ്റ്റില്‍ സ്റ്റോക്‌സിന് പകരം കളിക്കുകയും മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്ത ക്രിസ് വോക്‌സ് സ്ഥാനം നിലനിര്‍ത്തി. കറണിനെ ഒഴിവാക്കിയത് ക്യാപ്റ്റനെന്ന നിലയില്‍ തനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു. ലോഡ്‌സ് ടെസ്റ്റില്‍ ഒരോവര്‍ പോലും എറിഞ്ഞിട്ടില്ലെങ്കിലും സ്പിന്നര്‍ ആദില്‍ റഷീദിനെയും ഇംഗ്ലണ്ട് നിലനില്‍ത്തി. 
ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം ഏതാണ്ടുറപ്പാണ്. വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തികിനു പകരം ഇരുപതുകാരന്‍ റിഷഭ് പന്ത് അരങ്ങേറും. ശിഖര്‍ ധവാന്‍ ഏറെ നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്തതു പരിഗണിക്കുമ്പോള്‍ ഇന്ത്യ ആറ് ബാറ്റ്‌സ്മാന്മാരുമായി കളിക്കാനാണ് സാധ്യത. സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം ഉമേഷ് യാദവോ ഫിറ്റ്‌നസ് വീണ്ടെടുത്ത ജസ്പ്രീത് ബുംറയോ കളിച്ചേക്കും. 


 

Latest News