സര്‍ജറി അനുഭവം പങ്കു വെച്ച്  നടി അഹാന കൃഷ്ണ

തിരുവനന്തപുരം- മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്, അഭിനേതാവും പൊതുപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ അഹാന. നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇപ്പോള്‍ ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറി നടത്തിയ അനുഭവം പങ്കുവെക്കുകയാണ് അഹാന.
കണ്ണടയും പിന്നെ കോണ്‍ടാക്റ്റ് ലെന്‍സുമായി 16 വര്‍ഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നത്. അതേപോലെ യൂട്യൂബ് ചാനലിലൂടെ വിശദമായ വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്.16 വര്‍ഷത്തെ തന്റെ കാഴ്ച്ചയിലെ വ്യത്യാസങ്ങളും സര്‍ജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്.
സ്‌മൈല്‍ എന്ന ലേസര്‍ വിഷന്‍ കറക്ഷന്‍ സര്‍ജറിക്കാണ് അഹാന വിധേയമായത്.തന്റെ അനുഭവം വിശദമായി പങ്കുവെക്കുന്നതിലൂടെ സമാനമായ സാഹചര്യത്തിലൂടെ കടുന്നു പോകുന്നവര്‍ക്ക് പ്രചോദനമാകുകയാണ് താരം.

Latest News