Sorry, you need to enable JavaScript to visit this website.

അയല ഇഷ്ടം പോലെ കഴിച്ചോളൂ,  ഹൃദയത്തിനും തലച്ചോറിനും നല്ലത് 

തലശേരി- ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന മത്സ്യമാണ് അയല. കറിവെച്ചോ പൊരിച്ചോ അയല കഴിക്കാത്തവര്‍ കുറവാണ്. ചോറിനൊപ്പം കഴിക്കാന്‍ കിടിലമാണ് എന്നതു മാത്രമല്ല അയലയുടെ ഗുണം. പ്രോട്ടീന്‍, ഒമേഗ 3 തുടങ്ങി ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ അയല നിങ്ങള്‍ക്ക് നല്‍കുന്നു. നൂറ് ഗ്രാം അയലയില്‍ 20 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് പഠനം. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിനു അത്യാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് അയലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം കറിവെച്ച അയലയില്‍ 1.5 ഗ്രാം ഒമേഗ 3 യുടെ സാന്നിധ്യമുണ്ട്. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ബി 3, വിറ്റാമിന്‍ ബി 6 എന്നിവ അയലയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു അത്യാവശ്യമായ കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അയലയില്‍ ഉണ്ട്. കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ മത്സ്യം ആയതിനാല്‍ അയല ധൈര്യമായി കഴിക്കാം. കണ്ണിന്റെ ആരോഗ്യത്തിനും അയല നല്ലതാണ്. എണ്ണയില്‍ പൊരിച്ച് കഴിക്കുന്നതിനേക്കാള്‍ അയല കറിവെച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ ഗുണം ചെയ്യുക.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News