ഗുവാഹതി - നാലാം മിനിറ്റില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ലീഡ് നേടിയിട്ടും ഐ.എസ്.എല്ലില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിന് തോല്‍വി. മോഹന്‍ബഗാനോട് അവര്‍ 3-1 ന് കീഴടക്കി. അമ്പത്തിനാലാം മിനിറ്റില്‍ തോന്‍ദോമ്പ സിംഗ് ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും അതിന് മുമ്പെ അവര്‍ 1-2 ന് പിന്നിലായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ബഗാന്‍ ഏഴ് കളികളില്‍ ആറാം ജയമാണ് നേടുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സിനും ഗോവക്കും ഒരു പോയന്റ് പിന്നിലാണ് അവര്‍. ബ്ലാസ്റ്റേഴ്‌സ് മൂന്നു കളിയും ഗോവ ഒരു കളിയും അധികം കളിച്ചിട്ടുണ്ട്. നോര്‍ത്ഈസ്റ്റിന് 10 കളിയില്‍ നാലാം തോല്‍വിയാണ്.
നാലാം മിനിറ്റില്‍ ഫാല്‍ഗുനി സിംഗിലൂടെ ആതിഥേയര്‍ ലീഡ് നേടിയെങ്കിലും ദീപാക് ടാന്‍ഗ്രിയും (14ാം മിനിറ്റ്) ജെയ്‌സന്‍ കമിംഗ്‌സും (28) തിരിച്ചടിച്ചു. സുഭാശിഷ് ബോസ് (71) മൂന്നാം ഗോള്‍ നേടി.






