മെസ്സിയുടെ ലോകകപ്പ് ജഴ്‌സിക്ക് 65 കോടി രൂപ

ന്യൂയോര്‍ക്ക് - അര്‍ജന്റീന ചാമ്പ്യന്മാരായ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ ലിയണല്‍ മെസ്സി ധരിച്ച ആറു ജഴ്‌സികള്‍ 78 ലക്ഷം ഡോളറിന് (65 കോടി രൂപ) ലേലത്തില്‍ പോയി. സൗദി അറേബ്യയോട് തോറ്റ മത്സരത്തില്‍ ധരിച്ച ജഴ്‌സിയും ഇതിലുണ്ട്. ഈ വര്‍ഷം സ്‌പോര്‍ട്‌സ് സംബന്ധമായ ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്. 
ഈ വര്‍ഷത്തെ ബാലന്‍ഡോര്‍ ഉടമയായ മെസ്സിയെ ടൈം മാഗസിന്‍ അത്‌ലറ്റ് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തിരുന്നു. ഫിഫ ബെസ്റ്റ് ബഹുമതിയുടെയും അന്തിമ പട്ടികയിലുണ്ട്. 
അതിനിടെ, മെസ്സിയുടെ ക്ലബ്ബ് ഇന്റര്‍ മയാമിയുടെ ഹോങ്കോംഗിലെ പ്രി സീസണ്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഒരു മണിക്കൂറിനകം വിറ്റഴിഞ്ഞു. 40,000 പേര്‍ക്കിരിക്കാവുന്ന ഹോങ്കോംഗ് സ്‌റ്റേഡിയത്തിലെ ഫെബ്രുവരി നാലിന്റെ മത്സരത്തിന് 20 ലക്ഷം പേരാണ് ഓണ്‍ലൈനില്‍ ടിക്കറ്റിന് അപേക്ഷിച്ചത്. ഹോങ്കോംഗ് ഇലവനെയാണ്് മെസ്സിയുടെ ടീം നേരിടുക. 

Latest News