ലണ്ടന്‍ - ഈ വര്‍ഷത്തെ മികച്ച ടെന്നിസ് താരങ്ങളായി നോവക് ജോകോവിച്ചിനെയും അരീന സബലെങ്കയെയും ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ തെരഞ്ഞെടുത്തു. ഇരുവരും നാല് ഗ്രാന്റ്സ്ലാമുകളിലും സെമിഫൈനലിലെങ്കിലും എത്തിയിരുന്നു. മൂന്ന് ഗ്രാന്റ്സ്ലാം നേടുകയും വിംബിള്‍ഡണ്‍ ഫൈനലിലെത്തുകയും ചെയ്ത നോവക് ലോക ഒന്നാം നമ്പറായാണ് വര്‍ഷം അവസാനിപ്പിച്ചത്.
സബലങ്ക ഓസ്‌ട്രേലിയന്‍ ഓപണില്‍ തന്റെ ആദ്യ ഗ്രാന്റ്സ്ലാം സ്വ്ന്തമാക്കി. യു.എസ് ഓപണില്‍ റണ്ണറപ്പായി. സെപ്റ്റംബറില്‍ ഒന്നാം റാങ്കായെങ്കിലും രണ്ടാം സ്ഥാനത്താണ് വര്‍ഷം അവസാനിപ്പിക്കുന്നത്. വനിതാ ടെന്നിസ് ഫെഡറേഷന്‍ പ്ലയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തത് ഈഗ ഷ്വിയോന്‍ടെക്കിനെയാണ്.






