കാശീ, മഥുര അഭീ ബാക്കീ ഹെ; ഉവൈസിക്ക് മറുപടി നല്‍കി രാജാ സിംഗ്

ഹൈദരാബാദ്- മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപിയുടെ ഗോഷാമഹല്‍  എംഎല്‍എ രാജാ സിംഗ്. വിധിയെ കുറിച്ചുള്ള എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശത്തെ അദ്ദേഹം വിമര്‍ശിച്ചു.
അയോധ്യ ഒരു നോട്ടം മാത്രമാണെന്നും കാശിയും മഥുരയും അവശേഷിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച
വീഡിയോ സന്ദേശത്തില്‍ രാജാ സിംഗ് പറഞ്ഞത്.  
ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിശോധിക്കാന്‍ കമ്മീഷനെ നിയമിക്കുന്നതിന് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അസദുദ്ദീന്‍ ഉവൈസിയുടെയും രാജാ സിംഗിന്റെയും പ്രസ്താവനകള്‍. ഡിസംബര്‍ 18 ന്, സര്‍വേ നടത്തുന്നതിനുള്ള സമിതിയെ കോടതി തീരുമാനിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഭഗവാന്‍ ശ്രീകൃഷ്ണ വിരാജ്മാനും മറ്റ് ഏഴ് പേരും സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയിന്‍ തീരുമാനം എടുത്തത്.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ഷാഹി ഈദ്ഗാഹ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കും.
സംഘ്പരിവാറിന്റെ അതിക്രമങ്ങള്‍ക്ക് ശക്തിപകരുമെന്ന് ബാബരി മസ്ജിദിന്റെ വിധിക്കു ശേഷം താന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം അസദുദ്ദീന്‍ ഉവൈസി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ആരാധനാലയ നിയമം ഇത്തരം വ്യവഹാരങ്ങള്‍ നിരോധിച്ചിട്ടും ഇത് സംഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അസദുദ്ദീന്‍ ഉവൈസിക്ക് സര്‍വേ നിര്‍ത്താനാകില്ലെന്നാണ് ഉവൈസിയെ വിമര്‍ശിച്ചുകൊണ്ട് രാജാ സിംഗ് പറഞ്ഞു
വിധിയെ ഉവൈസി എന്തുകൊണ്ടു ഭയക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ രാജാ സിംഗ് ചോദിച്ചു.
അതേസമയം, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഷാഹി ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയും അഭിഭാഷകനുമായ തന്‍വീര്‍ അഹമ്മദ്  പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News