Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൃദയമിടിപ്പ് നിലച്ച് 24 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക്, അനുഭവം വിവരിച്ച് യുവതി

വാഷിംഗ്ടണ്‍- മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ചെത്തിയ യുഎസ് വനിത തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഹൃദയമിടിപ്പ് നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറന്‍ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്.
ബോധം വന്നതിന് ശേഷം കഴിഞ്ഞ ഒരാഴ്ചത്തെ ഓര്‍മ്മ നഷ്ടപ്പെട്ടതായി കാനാഡെ പറഞ്ഞു. റെഡ്ഡിറ്റിലാണ് അവര്‍ അനുഭവം വിവരിച്ചത്. 'ആസ്‌ക് മി എനിതിംഗ്' സെഷനിലാണ് ഇവര്‍ ഇക്കാര്യമെല്ലാം വെളിപ്പെടുത്തിയത്.

ഹൃദയസ്പന്ദനം നിലച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും രണ്ട് ദിവസം കോമയില്‍ കിടന്നെന്നും യുവതി പറഞ്ഞു. ഹൃദയസ്തംഭനമുണ്ടായപ്പോള്‍ തന്നെ സിപിആര്‍ തന്ന ഭര്‍ത്താവാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്നും അദ്ദേഹം എപ്പോഴും തന്റെ ഹീറോ ആയിരിക്കുമെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വീട്ടില്‍നില്‍ക്കവെ ഹൃദയസ്തംഭനമുണ്ടായി. ഭര്‍ത്താവ് 911ല്‍ വിളിക്കുകയും വളരെ വേഗത്തില്‍ സിപിആര്‍ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാന്‍ 24 മിനിറ്റെടുത്തു. ഒമ്പത് ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോള്‍ എനിക്ക് ബുദ്ധിപരമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എംആര്‍ഐയിലും മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേര്‍ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായെന്നും യുവതി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഭര്‍ത്താവ് നാല് മിനിറ്റ് സിപിആര്‍ നല്‍കി. ആരോ?ഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം സിപിആര്‍ ചെയ്തത്. മുമ്പ് ചെയ്ത് പരിചയമില്ല. ഭാഗ്യവശാല്‍ ഞങ്ങള്‍ ഒരു ഫയര്‍ സ്‌റ്റേഷന്റെ അടുത്താണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ എമര്‍ജന്‍സി മെഡിക്കല്‍ സംഘം ഉടനെ എത്തി. കോവിഡില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ മൂലമാണ് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായി അവര്‍ പറഞ്ഞു, ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു.

 

Latest News