കൾച്ചറൽ ഫോറം കാസറഗോഡിന് പുതിയ നേതൃത്വം

മുഹമ്മദ് ഷബീർ, റമീസ്

ദോഹ-പുതിയ പ്രവർത്തന കാലയളവിലേക്കുള്ള കൾച്ചറൽ ഫോറം കാസറഗോഡ്  ജില്ലാ പ്രസിഡണ്ടായി  മുഹമ്മദ് ഷബീറിനെ  തെരഞ്ഞെടുത്തു. റമീസ് ടി. ആണ് ജനറൽ സെക്രട്ടറി.ഷക്കീൽ തൃക്കരിപ്പൂർ, മധുസൂദനൻ, ഫരീദ് സാദിഖ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും സാബിറ തൃക്കരിപ്പൂർ, ജാവിദ് ഹസ്സൻ, അഫ്‌സൽ എന്നിവരെ സെക്രട്ടറിമാരായും മുഹമ്മദ് മനാസിനെ  ട്രഷററായും തെരഞ്ഞെടുത്തു.
റൂബീന മുഹമ്മദ് കുഞ്ഞി, സിയാദലി ടി.എം.സി, ജാസിർ ബഷീർ, ഫഹദ് പടന്ന, ഹഫീസുല്ല കെ.വി, ഫാതിമ തസ്‌നീം,  ഷമീബ, സാദിഖ് ഇ.വി, നൂറുൽ ഇംതിയാസ്, ഷമീല ഷരീഫ്, ഷജീം കോട്ടച്ചേരി, മുഹമ്മദ് കുഞ്ഞി എന്നിവരാണ് പുതിയ ജില്ലാക്കമ്മറ്റിയംഗങ്ങൾ.
ജില്ലാ പ്രവർത്തക സംഗമത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 
കൾച്ചറൽ ഫോറം സംസ്ഥാന  പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Tags

Latest News