യു.എ.ഇ തളിക്കുളം മഹല്ല് സംഗമം നടത്തി

ദുബായിൽ നടന്ന തളിക്കുളം മഹല്ല് സംഗമത്തിൽ നിന്ന്.

ദുബായ്- യു.എ.ഇയിലെ തളിക്കുളം മഹല്ല് നിവാസികളുടെ കുടുംബ സംഗമം തളിക്കുളം മഹല്ല് ജമാഅത്ത് നോർത്തേൺ എമിറേറ്റ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇസ്ഹാഖ് ഇബ്രാഹീമിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സംഗമത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ സാലിഹ് അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കബീർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് ശാക്തീകരണത്തിന്റെ നൂതന വഴികൾ എന്ന വിഷയത്തിൽ ഹക്കീം ഹുദവി ക്ലാസെടുത്തു. ഇ.കെ. ബഷീർ, യഹ്യ മാളിയേക്കൽ, എ.എ. മുഹമ്മദ്, പി.എ. സിദ്ദീഖ്, ഫായിസ് കബീർ, ബഷീർ എടശ്ശേരി, എം.കെ. ഇബ്രാഹിം, സുൽഫിക്കർ അലി തുടങ്ങിയർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. പലിശ രഹിത വായ്പാ സംവിധാനത്തിന്റെ രണ്ടാം എഡിഷന് സംഗമത്തിൽ തുടക്കം കുറിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയിലെ സ്ത്രീകൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags

Latest News