കരിമ്പ സ്വദേശി മസ്‌കത്തിൽ നിര്യാതനായി

മുഹമ്മദ് ഷഫീഖ്

മസ്‌കത്ത്- പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശി പാലക്കൽ പീടിക അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (28) ഹൃദയാഘാതംമൂലം മസ്‌കത്തിൽ നിര്യാതനായി. ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തി ഉറങ്ങിയ മുഹമ്മദ് ഷഫീഖ് നേരം വെളുത്തിട്ടും എണീക്കാതെ വന്നതോടെ സുഹൃത്തുക്കളെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഒമാനിലുള്ള മുഹമ്മദ് സീബിലെ സൈക്കിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: അച്ചാരത്ത് ഉമർ. മാതാവ്: നഫീസ. ഭാര്യ: അനീഷ.

Tags

Latest News