ദോഹ- പുതിയ പ്രവർത്തന കാലയളവിലേക്കുള്ള കൾച്ചറൽ ഫോറം കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ജില്ലാ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റായി മുഹമ്മദ് നജീം കരുനാഗപ്പള്ളിയെ തെരഞ്ഞെടുത്തു. നിജാം അബ്ദുൽ അസീസ് ആണ് ജനറൽ സെക്രട്ടറി. ഷിബു ഹംസ, മൻസൂർ എം.എച്ച്, സബീർ അഞ്ചൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഫ്സൽ ഖാലിദ്, ഹഫീസ്, സഫർ ഖാൻ, ലിജിൻ രാജൻ എന്നിവരെ സെക്രട്ടറിമാരായും ട്രഷററായി നിസാർ അഞ്ചലിനെയും തെരഞ്ഞെടുത്തു.
അരുൺലാൽ, നിയാസ് കൊല്ലം, അനസ് ചടയമംഗലം, ഷംനാദ് ഖാൻ, അജാസ്, സുധീർ മയ്യനാട്, ജാസിം കടയ്ക്കൽ, ഷൈജു ഹംസ, രാജേഷ് കുണ്ടറ, ആസിഫ് നാസർ, നവാസ് തങ്ങൾ, ഖദീജ പൂക്കുഞ്ഞ് എന്നിവരാണ് പുതിയ ജില്ലാ കമ്മിറ്റിയംഗങ്ങൾ.
ജില്ലാ ജനറൽ കൗൺസിലിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ ജില്ലാ പ്രസിഡന്റ് ഷിബു ഹംസ, മുഹമ്മദ് നജീം തുടങ്ങിയവർ സംസാരിച്ചു.






