ഹാളന്റിന് ആദ്യ ലോക  ടൂര്‍ണമെന്റ്, ജിദ്ദയില്‍ കളിക്കും

ജിദ്ദ - ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ അരങ്ങേറാനായി യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒരുങ്ങുന്നു. ചൊവ്വാഴ്ചയാണ് സിറ്റിയുടെ മത്സരം. സെമി ഫൈനലില്‍ അവര്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ് ഡയമണ്ട്‌സിനെയോ കോണ്‍കകാഫ് ചാമ്പ്യന്മാരായ ലിയോണിനെയോ നേരിടും. 22 നാണ് ഫൈനല്‍. 
പരിക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളന്റിന് ലോകകപ്പില്‍ കളിക്കാനാവില്ലെന്നാണ് കരുതിയത്. ഇതുവരെ ലോകകപ്പിലോ യൂറോ കപ്പിലോ കളിക്കാന്‍ അവസരം ലഭിക്കാത്ത നോര്‍വെ താരം ക്ലബ്ബ് ലോകകപ്പില്‍ കളിക്കുമെന്നാണ് സൂചന. പരിക്ക് ഭേദമായി ഹാളന്റ് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങുമെന്ന് ക്ലബ്ബ് അറിയിച്ചു. പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലക്കെതിരായ കഴിഞ്ഞയാഴ്ചയിലെ 0-1 തോല്‍വിക്കിടെയാണ് ഹാളന്റിന്റെ കാലിന് പരിക്കേറ്റത്. ലൂടനെതാരിയാ പ്രീമിയര്‍ ലീഗിലെ വിജയത്തില്‍ കളിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിലെ അവസാന ലീഗ് മത്സരത്തിനായി ബെല്‍ഗ്രേഡിലേക്കും പോയിരുന്നില്ല. 
ക്ലബ്ബ് ലോകകപ്പിനായി ജിദ്ദയിലേക്ക് തിരിക്കുന്നതിന് മുമ്പ് ശനിയാഴ്ച ക്രിസ്റ്റല്‍ പാലസുമായി സിറ്റിക്ക് മത്സരമുണ്ട്. ഈ സീസണില്‍ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി 20 കളികളില്‍ ഹാളന്റ് 19 ഗോളടിച്ചിട്ടുണ്ട്.
 

Latest News