എട്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍  വനിതാ ടീം നാട്ടില്‍ ടെസ്റ്റ് കളിക്കുന്നു

നവി മുംബൈ - ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം എട്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കുന്നു. ഇന്ത്യന്‍ ടീം അവസാനം ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചത് 2014-15 സീസണിലാണ്. ദക്ഷിണാഫ്രിക്കക്കെതിരെ. അതിനു ശേഷം രണ്ട് പരമ്പരകളേ ഇന്ത്യ കളിച്ചിട്ടുള്ളൂ, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഓരോ ടെസ്റ്റുകള്‍. ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന പരമ്പരയിലും ഒരു ടെസ്റ്റേ ഉള്ളൂ.
ഇംഗ്ലണ്ടിനെതിരായ ചതുര്‍ദിന വനിതാ ടെസ്റ്റ് മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ്. ദീര്‍ഘകാലം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ തലപ്പത്തുണ്ടായിരുന്ന മിഥാലി രാജും ജുലാന്‍ ഗോസ്വാമിയും വിരമിച്ച ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് കൂടിയാണ് ഇത്. ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെ ഹെതര്‍ നൈറ്റ് നയിക്കുന്നു. 

Latest News