സൂറിക് - ഈ വര്‍ഷത്തെ മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നവരുടെ അവസാന പട്ടിക ഫിഫ പ്രഖ്യാപിച്ചു. മൂന്ന് പുരുഷ കളിക്കാരും മൂന്നു വനിതാ താരങ്ങളുമാണ് പട്ടികയിലുള്ളത്. ഫെബ്രുവരി 28 നാണ് വിജയികളെ പ്രഖ്യാപിക്കുക.
മൊറോക്കോയുടെ യാസീന്‍ ബൂനുവാണ് മികച്ച പുരുഷ ഗോളിക്കായി പരിഗണിക്കപ്പെടുന്നവരിലൊരാള്‍. സൗദി അറേബ്യയില്‍ അല്‍ഹിലാലിന്റെ വല കാക്കുകയാണ് ഇപ്പോള്‍ ബൂനു. ബെല്‍ജിയത്തിന്റെയും റയല്‍ മഡ്രീഡിന്റെയും ഗോള്‍കീപ്പര്‍ തിബൊ കോര്‍ട്‌വ, ബ്രസീലിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും വല കാക്കുന്ന എഡേഴ്‌സന്‍ എന്നിവരുമായാണ് ബൂനുവിന്റെ മത്സരം. ലോകകപ്പില്‍ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ട എമിലിയാനൊ മാര്‍ടിനേസ് പട്ടികയിലില്ല.
വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ഓസ്‌ട്രേലിയന്‍ താരം ആര്‍നള്‍ഡ് മെക്കന്‍സി, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും കാറ്റലിന കോള്‍, ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും കാവല്‍ക്കാരി മേരി ഇയേര്‍പ്‌സ് എന്നിവരാണ് മികച്ച വനിതാ ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍. ഇയേര്‍പ്‌സായിരുന്നു ലോകകപ്പിലെ മികച്ച ഗോളി






