Sorry, you need to enable JavaScript to visit this website.

ബിഗ് ടിക്കറ്റില്‍ ദുബായ് പ്രവാസിക്ക് 10 ലക്ഷം ദിര്‍ഹം

അബുദാബി- ബിഗ് ടിക്കറ്റ് അബുദാബിയുടെ പ്രതിവാര ഇ- നറുക്കെടുപ്പില്‍ ദുബായില്‍ താമസിക്കുന്ന സിംഗപ്പൂര്‍ പ്രവാസിക്ക് 10 ലക്ഷം ദിര്‍ഹം ലഭിച്ചു. 2013 മുതല്‍ ദുബായില്‍ താമസക്കാരനായ എം. റാവു 2019 മുതല്‍ ഇടക്കിടെ ടിക്കറ്റുകള്‍ വാങ്ങാറുണ്ട്. ഡിസംബര്‍ 8 മുതല്‍ 10 വരെയുള്ള പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി വാങ്ങിയ സൗജന്യ ടിക്കറ്റാണ് റാവുവിന് ഭാഗ്യം കൊണ്ടുവന്നത്.
ഡിസംബര്‍ 9 ന് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യേക ഓഫറിനെക്കുറിച്ച് പരസ്യം കണ്ട് ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നു. രണ്ട് ടിക്കറ്റ് വാങ്ങിയാല്‍ രണ്ടെണ്ണം ഫ്രീ എന്നതായിരുന്നു ഓഫര്‍. ഇതില്‍ സൗജന്യമായി കിട്ടിയ ടിക്കറ്റിലാണ് റാവുവിന് സമ്മാനം ലഭിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News