തേഞ്ഞിപ്പലം-കാലിക്കറ്റ് സര്‍വകലാശാല 55-ാമത് അന്തര്‍ കലാലയ അത്ലറ്റിക് മീറ്റില്‍ തൃശൂര്‍ സെന്റ് തോമസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും കായിക കിരീടത്തിലേക്ക്. മീറ്റില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍
പുരുഷ വിഭാഗത്തില്‍ സെന്റ് തോമസും വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റും ഏറെ മുന്നിലാണ്. പുരുഷവിഭാഗത്തില്‍ 77 പോയിന്റുമായാണ് സെന്റ് തോമസിന്റെ മുന്നേറ്റം. വനിതാ വിഭാഗത്തില്‍ 45 പോയിന്റു മായി ക്രൈസ്റ്റ് കോളേജും മുന്നിട്ടുനില്‍ക്കുകയാണ്. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് 54 പോയിന്റും വനിത വിഭാഗത്തില്‍ തൃശൂര്‍ വിമല കോളേജ് 38 പോയിന്റും നേടി രണ്ടാം സ്ഥാനത്തുണ്ട്. രണ്ടാംദിനമയ ഇന്നലെ മൂന്ന് മീറ്റ് റെക്കോര്‍ട്ടുകളാണ് പിറന്നത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ആദര്‍ശ ഗോപി (1500 മീറ്റര്‍), കെ.പി പ്രവീണ്‍ (20000 മീറ്റര്‍ നടത്തം) പുരുഷന്മാരുടെ 4*100 മീറ്റര്‍ റിലേയിലുമാണ് പുതിയ മീറ്റ് റെക്കോര്‍ഡുകളുണ്ടായത്.






